Challenger App

No.1 PSC Learning App

1M+ Downloads

ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിന്റെ കാവല്‍ക്കാരാണ് ഉപഭോക്തൃ കോടതികള്‍. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ നൽകിയിട്ടുള്ള ശരിയായ പ്രസ്താവനകളെ മാത്രം കണ്ടെത്തുക :

1.ഉപഭോക്തൃ തർക്കങ്ങളിൽ ഇടപെട്ട് നഷ്ടപരിഹാരമുൾപ്പടെ ഉപഭോക്താവിന് നീതി ലഭ്യമാക്കുന്നു. 

2.ഉപഭോക്താക്കളിൽ ആത്മവിശ്വാസം  സൃഷ്ടിക്കുന്നു. 

3.ഉപഭോക്താവിനെ നിയമപരമായി സഹായിക്കുന്നു

4.കമ്പോളത്തിൽ വില നിയന്ത്രിച്ച് ഉപഭോക്താവിനെ സഹായിക്കുന്നു.

A1 മാത്രം ശരി.

B1,2 മാത്രം ശരി.

C1,2,3 മാത്രം ശരി.

D1,2,3,4 ഇവയെല്ലാം ശരി.

Answer:

C. 1,2,3 മാത്രം ശരി.

Read Explanation:

ഉപഭോക്‌തൃകോടതികൾ

  • ഉപഭോക്താവിന് ഉൽപ്പാദകരിൽനിന്നോ വിതരണക്കാരിൽനിന്നോ തൃപ്‌തികരമല്ലാത്ത അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഉപഭോക്താവിനെ നിയമപര മായി സഹായിക്കാൻ ചുമതലപ്പെട്ട സംവിധാനമാണ് ഉപഭോക്തകോടതികൾ.
  • ഉപഭോക്ത്യ തർക്കങ്ങളിലിടപെട്ട് നഷ്ടപരിഹാരമുൾപ്പെടെ ഉപഭോക്താവിന് നീതി ലഭ്യമാക്കുന്നതിൽ ഉപഭോക്തൃകോടതികൾ നിർണായക പങ്ക് വഹിക്കുന്നു.
  • ഉപഭോക്താക്കളിൽ ആത്മവിശ്വാസം സൃഷ്ടിക്കുകയും ജീവിതത്തിൽ ഗുണപരമായ മാറ്റം വരുത്തുകയും ചെയ്യുന്നതിന് ഉപഭോക്തൃകോടതികൾക്ക് കഴിയുന്നുണ്ട്.
  • ഇന്ത്യയിലെ ഉപഭോക്താക്കൾ ഇന്ന് ത്രിതല ഉപഭോക്തൃകോടതികളുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്തിവരുന്നു.
  • സാധാരണ കോടതി നടപടിക്രമങ്ങളിൽ നിന്ന് വ്യത്യസ്‌തമാണ് ഉപഭോക്തൃകോടതികളുടെ നടപടിക്രമങ്ങൾ.
  • ഉപഭോക്തൃകോടതികളുടെ പ്രധാന സവിശേഷതകൾ ഇവയാണ്.
    • നടപടിക്രമങ്ങൾ ലളിതമാണ്.
    • അതിവേഗം നീതി ഉറപ്പുവരുത്തുന്നു.
    • വ്യവഹാരച്ചെലവ് വളരെ കുറവാണ്.
  • ഉപഭോക്താവിനുണ്ടാവുന്ന കഷ്‌ടനഷ്‌ടങ്ങൾ കോടതിയെ ധരിപ്പിക്കുന്നതിന് പരാതി വെള്ളക്കടലാസിൽ ലളിതമായി എഴുതി സമർപ്പിച്ചാൽ മതി.
  • പരാതിക്കാരൻ ആവശ്യപ്പെടുന്ന നഷ്ട‌പരിഹാരത്തിൻ്റെ മൂല്യമനുസരിച്ച് കുറഞ്ഞ ഫീസ് ഈടാക്കുന്നുണ്ട്

Related Questions:

താഴെ നൽകിയിട്ടുള്ളതിൽ ഏതെല്ലാം സന്ദർഭങ്ങളിലാണ് ഉപഭോക്തൃ കോടതിയിൽ പരാതി നൽകാവുന്നത്‌?

1.വിലയ്ക്കു വാങ്ങിയ സാധനത്തിന് കേടുപാടുകള്‍ ഉണ്ടെങ്കിൽ

2.സേവനങ്ങള്‍ക്ക് പോരായ്മകള്‍ ഉണ്ടായാല്‍.

3.വാങ്ങിയ സാധനത്തെകാൾ വില കുറവായി മറ്റൊരു ഉൽപ്പന്നം വിപണിയിൽ ഉണ്ടെങ്കിൽ.

അളവിലും തൂക്കത്തിലും ഉള്ള കബളിപ്പിക്കലുകൾ തടയുന്നതിന്, അളവ് തൂക്ക നിലവാരം നിയമം നിലവിൽ വന്നതെന്ന് ?
ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?
ഉത്പാദനം, വിതരണം, സംഭരണം, വിൽപ്പന, ഇറക്കുമതി തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന സ്ഥാപനം ?
ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ഏത് ?